ദമ്പതികളെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍ | *Kerala

2022-10-04 2

Palakkad Wadakkanchery Robbery Case: Six Accused Arrested Including Two Women From Tamil Nadu | വടക്കഞ്ചേരിയില്‍ ദമ്പതികളെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്ത സംഘം പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രാത്രി കാറിലും ബൈക്കിലുമെത്തി ഹോണടിച്ച് ബഹളമുണ്ടാക്കിയ ശേഷം വീട്ടുകാരെ പുറത്തെത്തിക്കുകയായിരുന്നു. സിനിമാ സ്റ്റൈലില്‍ നടന്ന കവര്‍ച്ചയ്ക്ക് വേണ്ടി അക്രമികള്‍ എത്തിയത് വ്യാജ നമ്പറിലുള്ള വാഹനത്തിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സമാന കവര്‍ച്ച നടത്തുന്ന സംഘത്തെ പിടികൂടിയതോടെയാണ്, അവരില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം പ്രതികളിലേക്ക് പോലീസ് എത്തിയത്.